നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി. 45 ദിവസം ഉതുപ്പ് വര്‍ഗീസിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയ സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉതുപ്പ് വര്‍ഗീസ് ജനുവരി അഞ്ചിന് മുന്പ് കേരളത്തില്‍ തിരിച്ചെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയ സെഷന്‍സ് കോടതി നടപടിയെ ഹൈക്കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. നവംബര്‍ 24ന് ഉതുപ്പ് വര്‍ഗീസ് യുഎഇയിലേക്ക് കടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഹൈക്കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നത്.
കുവൈറ്റിലേക്ക് നഴ്‌സിംഗ് ജോലിക്കായി നടന്ന റിക്രൂട്ട്‌മെന്റിലൂടെ 19,500 രൂപ ഈടാക്കേണ്ടതിനു പകരം കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ഉണ്ടാക്കിയ കരാറില്‍ കൃത്രിമം നടത്തി 19.5 ലക്ഷം രൂപ ഓരോരുത്തരില്‍ നിന്ന് ഈടാക്കി വന്‍ തട്ടിപ്പ് നടത്തിയെന്നാണു കേസ്
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























