ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യം ; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി ശശികല
ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യമെന്ന് കെ.പി ശശികല. നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ശശികല.
സനല്‍കുമാറിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സത്യഗ്രഹ സമരം തുടങ്ങിയത്. സനൽ കുമാറിന്റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സർക്കാരിൽനിന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സനൽ കുമാറിന്റെ കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha