എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല
എംപാനലുകാരെ പിരിച്ചു വിട്ട് പിഎസ്.സി വഴി നിയമിക്കുന്ന പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരമായി നിയമിക്കാനാകില്ലെന്നും പി.എസ്.സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി . സ്വഭാവം പെരുമാറ്റം ജോലിയിലെ ആത്മാര്‍ഥത എന്നിവ കണക്കിലെടുത്താകും അവരെ സ്ഥിരപ്പെടുത്തുക. പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയെങ്കിലും വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
അഡൈ്വസ് മെമോ അയച്ച എല്ലാവര്ക്കും സ്ഥിര നിയമനം കൊടുക്കാനാകില്ല. അതുവരെ ഒരു വര്‍ഷം എം പാനല്‍ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളമാണ് ഇവര്‍ക്കും നല്‍കുകയെന്നും തച്ചങ്കരി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha