വനിതാ മതിലിന് ഐകദാർഢ്യവുമായി "തെരുവോരവര"; ജനുവരി ഒന്നിലെ വനിതാ മതിലിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എകെജിസിടി യുടെ സംസ്ഥാന പ്രവർത്തക സമിതിയുടെ ആഹ്വാന പ്രകാരം എകെജിസിടി വനിതാ സബ് കമ്മറ്റിയും മാതൃകം മഹാരാജാസ് യൂണിറ്റും മഹാരാജാസ് കോളേജ് യൂണിയനും സംയുക്തമായി "തെരുവോരവര" സംഘടിപ്പിച്ചു

ജനുവരി ഒന്നിലെ വനിതാ മതിലിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എകെജിസിടി യുടെ സംസ്ഥാന പ്രവർത്തക സമിതിയുടെ ആഹ്വാന പ്രകാരം എകെജിസിടി വനിതാ സബ് കമ്മറ്റിയും മാതൃകം മഹാരാജാസ് യൂണിറ്റും മഹാരാജാസ് കോളേജ് യൂണിയനും സംയുക്തമായി "തെരുവോരവര" സംഘടിപ്പിച്ചു.
ജനുവരി ഒന്നിലെ വനിതാ മതിലിൽ അക്കാദമിക സമൂഹവും കൈകോർക്കുന്നതിന്റെ മുന്നോടിയായാണ് തെരുവോര വര സംഘടിപ്പിച്ചത്. വനിതാ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജി ഉദ്ഘാടനം ചെയ്തു' ഡോ.ശ്രീഷ ശശി ജ്രില്ലാ ട്രഷറർ എകെ.ജി സി ടി )അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ.സന്തോഷ് ടി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ഡോ. സുമി ജോയി ഓലിയപ്പുറം (വനിതാ സബ് കമ്മറ്റി സംസ്ഥാന കൺവീനർ) സ്വാഗതവും ഡോ.ജൂലിചന്ദ്ര നന്ദിയും അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ.കെ.പ്രകാശൻ ഡോ. രോഹിണി നായർ ( ജില്ലാ കമ്മറ്റി അംഗം) എന്നിവർ നേതൃത്വം നൽകി. വനിതാ മതിലിന് ഐകദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർഥിനികളും അധ്യാപികമാരും മുദ്രാവാക്യങ്ങളും ചിത്രങ്ങളും വരയുകയും കൈ ഒപ്പ് ചാർത്തുകയും ചെയ്തു ശേഷം വിദ്യാർഥിനികളും അധ്യാപികമാരും വനിതാ മതിൽ തീർത്തു.
https://www.facebook.com/Malayalivartha
























