ജിഷ്ണു പ്രണോയി കൊലക്കേസ്... ജിഷ്ണു കേസില്‍ മൊഴികൊടുത്ത വിദ്യാര്‍ത്ഥികളെ വേട്ടയാടി പാമ്ബാടി നെഹ്‌റുകോളേജ് മാനേജ്‌മെന്റും അധ്യാപകരും

ജിഷ്ണു പ്രണോയി കൊലക്കേസില്‍ മൊഴികൊടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി പാമ്ബാടി നെഹ്‌റുകോളേജ് മാനേജ്‌മെന്റും അധ്യാപകരും. ഫാം ഡി കോഴ്‌സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇതോടെ തുലാസിലായി. അതുല്‍ ജോസ്,വസീം ഷാ,മുഹമ്മദ് ആഷിക് എന്നിവരെയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ച് പ്രതികാര നടപടി തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ക്ലാസും ഒരു വര്‍ഷത്തെ ഇന്റേണല്‍ഷിപ്പുമായി ആറുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട കോഴ്‌സ് കഴിയണമെങ്കില്‍ ഒന്‍പത് വര്‍ഷം വേണ്ടി വരും.2013ലാണ് കോഴ്‌സ് തുടങ്ങിയത്.ആകെ 31 പേര്‍ പരീക്ഷയെഴുതിയിരുന്നെങ്കിലും മൂന്ന് പേര്‍ മാത്രമാണ് പ്രാക്ടിക്കലില്‍ തോറ്റത്. ഇതില്‍ രണ്ടാം തവണയും അതുല്‍ തോല്‍പ്പിക്കപ്പെട്ടതാണ് സംശയാസ്പദമായി മാറിയത്.തുടര്‍ന്ന് വിവരാകാശപ്രകാരം അതുല്‍ ജോസ് മാര്‍ക്ക് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
സബ്‌ജെക്റ്റ് നോളജ് കോളത്തില്‍ വെരി പുവര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാര്‍മ്മസ്യൂട്ടിക്കല്‍ അനാലിസില്‍ 15ഉം 9 ഉം മാര്‍ക്ക് നേടിയ അതുല്‍ ജോസിന്റേത് 13ഉം 6ഉം ആക്കി തിരുത്തിയാണ് തോല്‍പ്പിച്ചിരിക്കുന്നത്.അതിനാല്‍ ഈ മാസം 31ന് നടക്കാനിരിക്കുന്ന നാലാം വര്‍ഷ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല.വസീം ഷായുടെ ഫാര്‍മ്മക്കോളജി സബ്ജക്ടില്‍ 33 എന്ന മാര്‍ക്ക് 29 ആക്കി മാറ്റിയാണ് തിരുത്തല്‍ നടത്തിയിരിക്കുന്നത്. മുഹമ്മദ് ആഷിക്കിന്റേത് വിവരാവകാശ പ്രകാരം ലഭ്യമായാലേ മാര്‍ക്ക് തിരുത്തലിനെക്കുറിച്ച് വ്യക്തത വരൂ.
യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ നല്ല മാര്‍ക്കോടുകൂടി പാസായവരെയാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ഇന്‍വിജിലേറ്റര്‍മാരുടെ സഹായത്തോടെ പ്രതികാര നടപടിക്കു വിധേയമാക്കുന്നത്. ജിഷ്ണു പ്രണോയിയുടെ നീതിക്കായി മുന്നില്‍ നിന്നു പോരാടിയവരാണ് അതുല്‍ ജോസ് ഉള്‍പ്പെടെയുള്ളവര്‍. നിസാരമായി ജയിക്കാവുന്ന ലാബ് എക്‌സാമില്‍ തോല്‍പ്പിച്ചാണ് മാനേജ്‌മെന്റ് പക തീര്‍ക്കുന്നത്. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസും പ്രിന്‍സിപ്പാള്‍ ശ്രീധരന്‍, അധ്യാപകരായ അനൂപ് സെബാസ്റ്റ്യന്‍,സുധാകര്‍ എന്നിവരാണ് കുറ്റക്കാരെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
അതുല്‍ജോസ് മുന്‍ യൂണിറ്റ് സെക്രട്ടറിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമാണ്.മുഹമ്മദ് ആഷിക് യൂണിറ്റ് കമ്മിറ്റിയംഗവും വസീം ഷാ അനുഭാവിയുമാണ്.കുസാറ്റ് ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും സെനറ്റിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം നടക്കുന്ന പരീക്ഷയെഴുതാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
https://www.facebook.com/Malayalivartha


























