അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ സരീന്‍ ഖാന്‍ ചെയ്തത്....

സരീന്‍ ഖാന്റെ പ്രതകരണത്തില്‍ അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചയാളെ തിരഞ്ഞു പിടിച്ചു തല്ലി ബോളിവുഡ് താരം സരീന്‍ ഖാന്‍. ഔറംഗബാദില്‍ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടന ശേഷം ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറിലേക്കു മടങ്ങുമ്പോഴായിരുന്നു ചിലര്‍ നടിയോടു മോശമായി പെരുമാറിയത്..
സരീന്‍ഖാനെ കാത്ത് വലിയ ജനാവലി തന്നെ ഉദ്ഘാടനസ്ഥലത്തുണ്ടായിരുന്നു. ഉദ്ഘാടനത്തിനു ശേഷം ആള്‍ക്കൂട്ടത്തിനിടയിലൂടെ വാഹനത്തിന് സമീപം എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു മോശം പെരുമാറ്റമുണ്ടായത്. ആക്രമണം സഹിച്ച് വെറുതെയങ്ങു മടങ്ങുവാന്‍ സരീന്‍ ഖാന്‍ ഒരുക്കമായിരുന്നില്ല.
തന്നോട് അപമര്യാദയായി പെരുമാറിയവനെ പിടിച്ച് ഒന്നു പൊട്ടിച്ച ശേഷമാണ് സരീന്‍ഖാന്‍ മടങ്ങിയത്.

തുടര്‍ന്ന് ആള്‍ക്കൂട്ടം ഇളകുകയും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിപ്രയോഗം നടത്തേണ്ടി വരുകയും ചെയ്തു.

https://www.facebook.com/Malayalivartha























