Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ത്താല്‍ തകര്‍ക്കാന്‍ വരും വ്യാപാരിസേന... കടുത്ത തീരുമാനവുമായി കൂട്ടായ്മ രൂപം കൊള്ളുന്നു; യോഗതീരുമാനം ഇന്ന്

20 DECEMBER 2018 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഈയിടെ അടിക്കടിയുണ്ടായ അനാവശ്യസമരങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെയേറെ ദുരിതം തന്നുവെങ്കിലും അതിനൊരു ഗുണഫലം ഉണ്ടാവുകയാണ്. അനാവശ്യസമരങ്ങള്‍ തടയുവാനായി വ്യാപാരി വ്യവസായി മേഖലയില്‍ പുതിയ കൂട്ടായ്മ രൂപം കൊള്ളുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് അറുപതോളം സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചിരിക്കുകയാണ്. അതില്‍ നിര്‍ണ്ണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഏകോപനസമിതിയുടെ പ്രതിയോഗികളും വ്യാപാരിസമൂഹത്തിലെ മറ്റൊരു പ്രബലമായ സംഘടനയുമായ വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ യോഗത്തിനെത്തുമെന്നാണ് കരുതുന്നത്. കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും പങ്കെടുക്കും. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലയില്‍ കോടികളുടെ നഷ്ടം ഉണ്ടാക്കുന്ന അവസ്ഥയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദീന്‍ വ്യക്തമാക്കുകയുണ്ടായി. കേരളത്തെ അര്‍ബുദം പോലെ പിടിമുറുക്കിയിരിക്കുന്ന ഹര്‍ത്താല്‍ ജ്വരത്തെ ഒറ്റക്കെട്ടായി നിന്ന് അവഗണിക്കാനാണ് അവരുടെ നീക്കം.

ഹര്‍ത്താല്‍ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുവാനാണ് വ്യാപാരികളുടെ കൂട്ടായ്മ തയ്യാറെടുക്കുന്നത്. അതിനായി വിവിധസംഘടനകളുടെ സംയുക്കസേന രംഗത്തുവരും.

കേരളത്തെ തകര്‍ക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് തുടരെത്തുടരെയുള്ള ഹര്‍ത്താലുകള്‍ എന്ന് പലരും സംശയിക്കുന്നുണ്ട്. കേരളത്തിലേക്ക് പുതിയ സംരങ്ങളുമായി വരുന്നവരെ അകറ്റുവാനാണ് ഈ പ്രവണത സഹായിക്കുന്നത്. അതിനൊരു മാറ്റം വന്നേ തീരു എന്ന് വ്യാപാരികള്‍ വിശ്വസിക്കുന്നു.

സംസ്ഥാനത്ത് ഈ വര്‍ഷത്തില്‍ 97 ഹര്‍ത്താലാണ് മൊത്തം നടന്നിട്ടുള്ളത് 'സേ നോ ടു ഹര്‍ത്താല്‍' കൂട്ടായ്മ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അവര്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ബിജെപിയും സംഘപരിവാര്‍ സംഘടനകളും കൂടി 33 ഹര്‍ത്താലാണ് ഈ വര്‍ഷം മാത്രം നടത്തിയിരിക്കുന്നത്. യുഡിഎഫും അനുകൂല സംഘടനകളും 27 ഹര്‍ത്താല്‍ കേരളത്തില്‍ നടത്തി. എല്‍ഡിഎഫും അനുകൂല സംഘനകളും 16 ഹര്‍ത്താല്‍ സംഘടിപ്പിച്ചു. കുടുതലും പ്രാദേശിക ഹര്‍ത്താലാണ് നടന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലെ ആഹ്വാനത്തിന്റെ പേരില്‍പോലും ഹര്‍ത്താല്‍ നടന്ന സംസ്ഥാനമായി കേരളം മാറി.

അനാവശ്യ ഹര്‍ത്താലുകളുടെ മലവള്ളെപ്പാച്ചില്‍ കേരളീയ സമൂഹത്തില്‍ത്തന്നെ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ തങ്ങള്‍ ഇനി ഹര്‍ത്താല്‍ നടത്തൂ എന്ന് സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത് ഈ ജനവികാരം കണ്ടുകൊണ്ടാണ്.

കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ ബിജെപിയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്‍ സിനിമ റിലീസ് ചെയ്തതും പലയിടത്തും കടകള്‍ തുറന്നതും വാഹനങ്ങള്‍ ഓടിയതും ഹര്‍ത്താല്‍ പൊളിയാന്‍ കാരണമായി. മോഹന്‍ലാല്‍ ആരാധകര്‍ ബിജെപി ഔദ്യോഗിക പേജില്‍വന്ന് പൊങ്കാലയിട്ടതും ഏറെ നാണക്കേടുണ്ടാക്കി. തുടര്‍ന്നുനടന്ന ബിജെപി ഭാരവാഹി യോഗത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് അതിര്‍ഗ്രൂപ്പുകാര്‍ ഉയര്‍ത്തിയത്. ഇതുവരെെ ബിജെപി നേടിയെടുത്ത അനുകൂല സാഹചര്യമാകെ ഈ ഒറ്റ ഹര്‍ത്താല്‍ കളഞ്ഞുകുളിച്ചു എന്നായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിനാകട്ടെ ഹര്‍ത്താലിനെതിരേ ഹര്‍ത്താല്‍ നടത്തിയ പാരമ്പര്യമാണ് ഉള്ളത്. അവരാണ് ഹര്‍ത്താല്‍ നടത്തിപ്പില്‍ രണ്ടാം സ്ഥാനക്കാര്‍. അനുകൂലമായ സാഹചര്യം ഉണ്ടായി എന്നു കണ്ടാണ് ഈ അവസരം ഉപയോഗപ്പെടുത്തി വ്യാപാരമേഖലയുടെ നെഞ്ചത്തടിക്കുന്ന ഈ സമരമുറയ്ക്കതികരേ ഒരു മുന്നേറ്റം സംഘടിപ്പിക്കുാവന്‍ വ്യാപാരിസമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഇന്നത്തെ യോഗം എടുക്കുന്ന തീരുമാനം എന്തായാലും ഹര്‍ത്താല്‍ കൊണ്ടു പൊറുതി മുട്ടിയ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുമെന്നത് തീര്‍ച്ചയാണ്. വ്യാപാരി വ്യവസായി സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ ഹര്‍ത്താല്‍ പക്ഷക്കാര്‍ എന്തു മറു തന്ത്രമാണ് പ്രയോഗിക്കാന്‍ പോകുന്നതെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends