പിരിച്ചു വിട്ട കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് തുടങ്ങി, ലോംഗ് മാര്‍ച്ചിന് വമ്പിച്ച ജനപിന്തുണ

പെട്ടെന്നൊരു ദിവസം ജോലിയില്‍ നിന്നും പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ധര്‍മ്മ സങ്കടം കേള്‍ക്കാന്‍ ആര്‍ക്കും സമയമില്ല. ഉത്തരേന്ത്യയില്‍ വിവിധ സര്‍ക്കാരുകളെ ഇളക്കി മറിച്ച കര്‍ഷകരുടെ ലോംഗ് മാര്‍ച്ചു പോലെ പിരിച്ചു വിട്ട കണ്ടക്ടര്‍മാരും സമരത്തിനൊരുങ്ങി കഴിഞ്ഞു. സര്‍ക്കാരിനും കോര്‍പറേഷനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ച് വിട്ട എമ്പാനല്‍ ജീവനക്കാര്‍ ലോംഗ് മാര്‍ച്ച് ആലപ്പുഴയില്‍നിന്ന് ആരംഭിച്ചത്.
ആലപ്പുഴ ഡിപ്പോ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന്റെ ഉദ്ഘാടനം എംപാനല്‍ കൂട്ടായ്മ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് ബാബു നിര്‍വഹിച്ചു. പ്രസിഡന്റ് എസ്.വി.ജോഷി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു യൂണിയന്‍ നേതാവ് ഗോപാലകൃഷ്ണന്‍, എ.ഐ.ടി.യു.സി നേതാവ് വി. മോഹന്‍ദാസ്, ഐ.എന്‍.ടി.യു.സി നേതാവ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നലത്തെ മാര്‍ച്ച് ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്തേക്കുള്ള ലോങ്മാര്‍ച്ച് ആരംഭിക്കും. 24 ന് സെക്രട്ടേറിയേറ്റിലെത്തും. 2,500 ജീവനക്കാര്‍ യൂണിഫോം ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
"
https://www.facebook.com/Malayalivartha























