പുതിയ കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാവകാശം ലഭിച്ചില്ലെന്ന് ഗതാഗത മന്ത്രി

പുതിയ കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാവകാശം ലഭിച്ചില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. അഡൈ്വസ് മെമ്മോ ലഭിച്ചവരെല്ലാം ഇന്ന് ജോലിക്കായി എത്തിച്ചേരുമെന്ന് കരുതുന്നില്ല. കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു. കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
എം പാനല്‍ സംവിധാനം പൂര്‍ണമായി ഒഴിവാക്കാന്‍ കോര്‍പറേഷന് സാധിക്കില്ല. താല്‍കാലിക ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ കോടതി നിര്‍ദേശം അനിവാര്യമെന്നും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























