എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടുകയും റീത്തുവയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നൂറനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലെയും എന്‍എസ്എസ് ഹൈസ്‌കൂളിലെയും കൊടിമരത്തില്‍ കരിങ്കൊടി കെട്ടുകയും റീത്തുവയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുടശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കരിങ്കൊടിയും റീത്തും കണ്ടതിന് പിന്നാലെ എന്‍എസ്എസ് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും റീത്ത് വാങ്ങിയ കടയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























