കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് താത്ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് എംഡി

കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി.
എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുക. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും തച്ചങ്കരി പറഞ്ഞു.
കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇന്നലെയും ട്രിപ്പ് മുടങ്ങി. അതേസമയം, 4071 പേരെ പിരിച്ചുവിട്ട സ്ഥാനത്തേയ്ക്ക് 4051 പേരെ നിയമിക്കാനുള്ള നീക്കം നടന്നുവരുന്നുണ്ടെങ്കിലും 1500 പേര്‍ പോലും ജോലിയ്ക്ക് ഹാജരാകാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹാജരാകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി ഡിപ്പോകളിലേയ്ക്ക് അയയ്ക്കും.
ഇതിനിടെ, ആര്‍.ടി.ഒ ഓഫീസിലെ കണ്ടക്ടര്‍ പരീക്ഷയും പാസാകണം. മുതിര്‍ന്ന കണ്ടക്ടര്‍മാര്‍ക്കൊപ്പം അയയ്ക്കുന്ന ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സ്വതന്ത്ര ഡ്യൂട്ടിയാകാമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് പ്രകാരം കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവരെയും നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ലൈസന്‍സ് പിന്നീട് നേടിയാല്‍ മതി.
https://www.facebook.com/Malayalivartha
























