കൊച്ചിയില്‍ വൻമയക്കുമരുന്നു വേട്ട... അഞ്ച് കോടി വിലമതിക്കുന്ന രണ്ടുകിലോ വീതം ഹഷീഷ് ഓയിലും മെതാം ഫിറ്റമിൻ എന്നിവയാണ് പിടികൂടിയത്

കൊച്ചിയില്‍ വൻമയക്കുമരുന്നു വേട്ട. ചെന്നൈ സ്വദേശി ഇബ്രാഹിം ഷെരീഫിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മെതാം ഫിറ്റമിൻ ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്. വളരെ നാൾ മുമ്പ് മയക്കുമരുന്ന് കടത്തിലെ ചെന്നൈ ലോബിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ലഭിച്ച ഫോൺ നമ്പർ പിന്തുടർന്ന പൊലീസ് ഇടപാടുകാരായി അഭിനയിച്ചു. ഷാഡോ പോലീസിന്‍റെ നേതൃത്ത്വത്തിൽ കൊച്ചിയില്‍ വൻമയക്കുമരുന്നു വേട്ട. രണ്ടുകിലോ വീതം ഹഷീഷ് ഓയിലും മെതാം ഫിറ്റമിൻ എന്നിവയാണ് പിടികൂടിയത്.
വിപണിയില്‍ ഇവയ്ക്ക് അഞ്ച് കോടിയിലേറെ വിലവരുമെന്ന് പൊലീസ് പറയുന്നു. ചെന്നൈ മുതൽ ഇബ്രാഹിമിനെ പിന്തുടർന്ന് എറണാകുളത്തു എത്തിയപ്പോൾ പിടികൂടി. ഇബ്രാഹിം മയക്കുമരുന്ന് കൊണ്ടുകൊടുക്കുന്നയാൾ മാത്രമാണെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























