മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയെ നെഞ്ച് വേദനയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാനായി കട്ടപ്പനയിലേക്ക് പോകുന്നതിനിടെ തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾ നടത്തിയെങ്കിലും മറ്റ് കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. വിവരമറിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























