ശബരിമലയിലേയ്ക്കയച്ച പോലീസുകാരുടെ പ്രവർത്തനങ്ങൾ തൃപ്തികരം; സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളെ തുടർന്ന് സന്നിദാനത്ത് വിന്യസിച്ച പോലീസുകാരുടെ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ഐ പി എ സുകാരുടെയും യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശം മാത്രമാണെന്നും കോടതി നാളെ മറിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അതും നിറവേറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗുണ്ടാ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടുകളില്‍ കളക്ടര്‍മാര്‍ കാലതാമസം വരുത്തുന്നുവെന്നാണ് ഐപിഎസുകാരുടെ പരാതി. ഇതില്‍ തീരുമാനം വേഗമുണ്ടാകണമെന്നും മയക്കുമരുന്ന്-സൈബര്‍ കേസുകള്‍ വേഗത്തിലും ശ്രദ്ധയോടെയും കെെകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























