ഇന്ധന ക്ഷാമം രൂക്ഷം ... ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു. ഇതോടെ വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധന ക്ഷാമം രൂക്ഷമായി. ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250ഓളം പമ്പുകളാണ് നിലവിലുള്ളത്.
സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha






















