മുക്കുന്നിമലയില്‍ പാറഖനനത്തിനിടെ സ്‌ഫോടനം... മൂന്നു തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം മുക്കുന്നിമലയില്‍ പാറഖനനത്തിനിടെ സ്‌ഫോടനം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തമിഴ്‌നാട് സ്വദേശി രാജു(41) എന്ന തൊഴിലാളിയെ അതീവ ഗുരുതരാവസ്ഥയില്‍ നിംസ് ആശുപത്രിയിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചു. വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിനിടെ സ്‌ഫോടനത്തിലാണ് പരിക്കേറ്റത്. ഇയാളുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്കും പരിക്കുണ്ട്. രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
മൂക്കുന്നിമലയിലെ സതേണ്‍ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയില്‍ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ രാജുവിനെ ക്വാറി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് നരുവാമൂട് പൊലീസും റവന്യൂ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
്.
"
https://www.facebook.com/Malayalivartha

























