രണ്ട് മാസത്തേയ്ക്ക് പമ്പയിൽ പ്രവേശിക്കരുത്; രാഹുൽ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

രാഹുൽ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസത്തേയ്ക്ക് പമ്പയിൽ പ്രവേശിക്കരുതെന്ന് കോടതി. അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റും ശബരിമലയിലെ പ്രായഭേദമന്യേയുള്ള യുവതീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമായ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിനെ പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നായിരുന്നു ജാമ്യം റദ്ദാക്കി രാഹുലിനെ അറസ്റ്റു ചെയ്യാൻ റാന്നി കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha





















