ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുലിന് ജാമ്യം ; ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പക്ഷെ രണ്ടുമാസം പമ്പയിൽ പ്രവേശിക്കരുത്

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടുമാസം പമ്ബയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധിയോടെ ആണ് ജാമ്യം.
ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിനെ പാലക്കാട് സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുലിനെ റെസ്റ്റ് ഹൗസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പമ്പ സ്റ്റേഷൻ പരിധിയിൽ പൊലീസുകാരെ തടഞ്ഞ കേസിലെ ജാമ്യവ്യവസ്ഥ രാഹുൽ ലംഘിച്ചിരുന്നു. രണ്ടു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും പമ്പ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ മാസം എട്ടിന് ഒപ്പിടാൻ രാഹുലെത്തിയില്ല. ഇതോടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ റാന്നി കോടതി ഉത്തരവിടുകയായിരുന്നു. തുടർന്നാണ് പൊലീസ് നടപടി.
ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















