ഗ്യാസ് സിലിണ്ടറും, വീടിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു; ചവറയിൽ തീപിടുത്തത്തിൽ അമ്മയ്ക്കും ,മകനും പൊള്ളലേറ്റു

ചവറയില്‍ വീടിന് തീപിടിച്ച് അമ്മയ്ക്കും മകനും പൊള്ളലേറ്റു. നീണ്ടകര ദളവാപുരം പുത്തന്‍തുരുത്ത് അനില്‍ഭവനില്‍ ലീല (58) മകന്‍ അനില്‍ അലക്‌സാണ്ടര്‍ (38) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വീടിന് തീപിടിച്ചതിന് പിന്നാലെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരിസരത്ത് താമസിക്കുന്ന ലീലയുടെ മകളുടെ വീടിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു.
സമീപവാസികളുടെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. മത്സ്യത്തൊഴിലാളിയായ ലീല വീട്ടില്‍ സൂക്ഷിച്ചിരുന്ന 65,000 രൂപ, ക്ഷേമനിധി കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും അഗ്‌നിക്കിരയായി. പരിസരവാസികള്‍ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചവറയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha






















