വിവാദങ്ങൾ വിട്ടൊഴിയാതെ വനിത മതിൽ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സി.ജോസഫ് എം.എൽ.എയുടെ അവകാശലംഘന നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന വനിതാമതിൽ വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.ജോസഫ് എം.എൽ.എയും രംഗത്തെത്തിയിരിക്കുകയാണ്.
അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് കെ.സി.ജോസഫ് സ്പീക്കർക്ക് നൽകി. വനിതാമതിലിന് സർക്കാർ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതിന്റെ പേരിലാണ് നോട്ടീസ് നൽകിയത്.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha






















