ശബരിമല ദർശനത്തിനായി 43കാരി കോട്ടയത്ത് എത്തി; പോലീസ് അകമ്പടിയോടെ നിലയ്ക്കലിലേക്ക് തിരിച്ചു

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി 43കാരി കോട്ടയത്ത് എത്തിയതായി റിപ്പോർട്ടുകൾ. ആന്ധ്ര സ്വദേശിയായ യുവതിയാണ് ശബരിമല ദർശനത്തിനെത്തിയതെന്നാണ് പ്രാഥമിക വിവരം.
കോട്ടയത്തെത്തിയ ഇവർ പൊലീസിന്റെ സുരക്ഷയോടെ നിലയ്ക്കലിലേക്ക് തിരിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായാണ് ഇവർ ദർശനത്തിനെത്തിയിരിക്കുന്നത്.
വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ അവസാനിക്കാനിരിക്കെയാണ് യുവതിയുടെ ശബരിമല ദർശനം.
https://www.facebook.com/Malayalivartha






















