ഫിറ്റ് ആകാന്‍ കരീന കാട്ടിക്കൂട്ടുന്നത്...

ഒരു കുഞ്ഞുണ്ടായതിന് ശേഷവും തന്റെ പഴയ ഫിറ്റ്‌നസ് തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് കരീന. കത്രീനയ്ക്ക് മകനുണ്ടായി രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു.
ഇനിയിപ്പോള്‍ ശരീരം ഫിറ്റ് ആകുന്നതിനു വ്യായാമ മുറകള്‍ പരിശീലിക്കുന്നതില്‍ തെറ്റില്ലല്ലോ. അതുകൊണ്ടു തന്നെ അല്പം കടുത്ത വ്യായാമമുറകളാണ് കരീന ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കാഴ്ചയില്‍ ഡമ്‌ബെല്‍സ് പോലെ തോന്നിക്കുന്ന, എക്‌സ്‌കോസ് എന്ന ഉപകരണമാണ് കരീന പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഈ ഉപകരണം ഉപയോഗിച്ചുള്ള പരിശീലനം വളരെ ബുദ്ധിമുട്ടാണ് എന്നാണ് കരീനയുടെ പരിശീലകയായ നമ്രത പുരോഹിത് പറയുന്നത്.
വ്യായാമം ചെയ്യുമ്‌ബോള്‍ മുഴുവന്‍ ശരീരവും ഇളകുമെന്നതാണ് എക്‌സ്‌കോസിന്റെ പ്രത്യേകത. മാത്രമല്ല ഏതുതരം ശരീരപ്രകൃതിയുള്ളവര്‍ ആണെങ്കിലും അവര്‍ക്കെല്ലാം ഇണങ്ങുന്ന ഒരുപകരണം കൂടിയാണിത്. ശരീരത്തെ കൊഴുപ്പുകളെ ഇല്ലാതാക്കി അമിതവണ്ണം കുറയ്ക്കാന്‍ ഈ വര്‍ക്കൗട്ട് ഏറെ ഉപകാരപ്രദമാണ്.

എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെ എക്‌സ്‌കോസ് ഉപയോഗിക്കുന്നത് പിന്നീട് പരിക്കുകള്‍ക്ക് കാരണമാകുമെന്നും ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷത്തിനു ഇടയാക്കുമെന്നും നമ്രത മുന്നറിയിപ്പ് നല്‍കുന്നു.

https://www.facebook.com/Malayalivartha






















