മഹാ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണല്‍വ്യൂ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ശിവഗിരി ഫെസ്റ്റിന് നാളെ തുടക്കം

മഹാ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണല്‍വ്യൂ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ശിവഗിരി ഫെസ്റ്റ് നാളെ രാവിലെ 11ന് വി. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സ്വാമി പരാനന്ദ അദ്ധ്യക്ഷത വഹിക്കും. വി. ജോയി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, തോട്ടയ്ക്കാട് ശശി തുടങ്ങിയവര്‍ സംസാരിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക, വ്യാപാര, വിജ്ഞാന മേഖലയിലെ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി എഴുപതോളം സ്റ്റാളുകള്‍ മേളയിലുണ്ടായിരിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഒ.എന്‍.ജി.സി, വി.എസ്.എസ്.സി, കെ.എസ്.ഇ.ബി ഉള്‍പ്പെടെ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കും. അമ്യൂസ്‌മെന്റ് പാര്‍ക്കും സവിശേഷതയാണ്. താത്കാലിക ഉദ്യാനവും ഒരുക്കും.
ജനുവരി ഒന്നു വരെ ഫെസ്റ്റ് ഉണ്ടായിരിക്കും.
സിനിമാ സീരിയല്‍ താരം ഉമാ നായരുടെ നേതൃത്വത്തിലുളള ഫാസിയാമോ ഇവന്റ്‌സ് ആണ് മേളയുടെ സംഘാടകര്‍. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഇവന്റ്‌സ് സി.ഇ.ഒ ഉമാനായര്‍, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ജയരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
"
https://www.facebook.com/Malayalivartha






















