പോലീസുകാരില്‍ ഇപ്പോഴും നന്മയുണ്ട്... പോലീസിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും മലകയറി തളര്‍ന്ന അയ്യപ്പ ഭക്തന്റെ കാല്‍ തിരുമ്മുന്ന പോലീസ് ഉദ്യോഗസ്ഥന്‍

ശബരിമലയില്‍ ഒരു കാലത്ത് നന്മ നിറഞ്ഞ പോലീസ് അയ്യപ്പന്‍മാരുണ്ടായിരുന്നു. എന്നാല്‍ വിവാദം വന്നതോടെ അവര്‍ ശരിക്കും പോലീസുകാരായി. എന്നാല്‍ അവിടെ നിന്നാണ് ഒരു അപൂര്‍വ കാഴ്ച വരുന്നത്. സോഷ്യല്‍ മീഡിയയിലാണ് പോലീസിന്റെ ചില നന്മയുടെ വീഡിയോയും പ്രചരിച്ചിക്കുന്നത് സന്നിധാനത്തെത്തിയ വൃദ്ധയായ അമ്മയെ കൈപിടിച്ച് ദര്‍ശനം നടത്തുന്ന പൊലീസുകാരന്റെ ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ പോലീസില്‍ ഉപരി ഒരു മനുഷ്യ നന്മ വിളിച്ചോതുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
നടന്നുതളര്‍ന്ന അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. മല കയറുന്നതിനിടെ തളര്‍ന്നിരിക്കുന്ന അയ്യപ്പഭക്തന്റെ അടുത്ത് ഓടിയെത്തി കാല്‍ തിരുമ്മി കൊടുക്കുന്നതാണ് ഈ പൊലീസുകാരന്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. പോലീസിനെ വിമര്‍ശിക്കുന്നവര്‍ ഈ നന്മ കാണണം എന്നാണ് പലരും പറയുന്നത്.
https://www.facebook.com/Malayalivartha






















