ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പത്തംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്.
യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്ന സ്ഥലത്താണ് ഇവര്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സ് അടക്കമെത്തി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നുവെങ്കിലും കയത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്.
https://www.facebook.com/Malayalivartha






















