ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര ഇരുപതാം ദിവസത്തിലേക്ക്

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര ഇരുപതാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭനും ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുമാണ് നിരാഹാരം അനുഷ്ഠിച്ചിരുന്നത്.
എന്നാല്‍ ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് ശോഭ നിരാഹാരം ആരംഭിച്ചത്. ശോഭയുടെ നിരാഹാരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















