കാക്കിക്കുള്ളിലെ വറ്റാത്ത നന്മ; മല കയറി വരുന്നതിനിടെ കാല്‍ തളര്‍ന്ന അയ്യപ്പന്റെ അരികിലേക്ക് ഓടിയെത്തി തിരുമ്മി പോലീസ്...

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് സന്നിധാനത്തെത്തിയ വൃദ്ധയായ അമ്മയെ കൈപിടിച്ച് ദര്‍ശനം നടത്താന്‍ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ആ ചിത്രത്തിന് ചെറിയ വിമര്‍ശനം ഉണ്ടായെങ്കിലും വിമര്‍ശകര്‍ക്ക് തക്ക മറുപടി കൊടുത്തു ട്രോളന്‍ പോലീസ് ഏമാന്മാര്‍. ഇപ്പോഴിതാ പോലീസ് സേവനത്തിന്റെ നന്മ വിളിച്ചോതുന്ന മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ് സമൂഹമാധ്യമങ്ങളില്‍
ദര്‍ശനത്തിന് എത്തിയ അയ്യപ്പന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. മല കയറി വരുന്നതിനിടെ കാല്‍ തളര്‍ന്ന ഭക്തന്റെ അരികിലേക്ക് ഓടിയെത്തി കാല്‍ തിരുമ്മി കൊടുക്കുന്നതാണ് ഈ പോലീസുകാരന്‍. ഈ നന്മയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ടടിച്ച് നില്‍ക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
https://www.facebook.com/Malayalivartha






















