മലപ്പുറത്ത് ഓട്ടോയ്ക്കുള്ളിൽ യുവാക്കൾ മരിച്ച നിലയില്‍; ദുരൂഹതയേറ്റി സമീപത്ത് ലഹരി വസ്തുക്കളും സിറിഞ്ചും

മലപ്പുറത്ത് ഓട്ടോയില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രണ്ടു യുവാക്കളെയാണ് മഞ്ചേരിയില്‍ ചെരണിക്കു സമീപം നിര്‍ത്തിയിട്ട ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുറക്കല്‍ വട്ടപ്പാറ പൂളക്കുന്നന്‍ ഷൗക്കത്തലിയുടെ മകന്‍ റിയാസ് ബാബു, സുഹൃത്ത് ഈരാട്ടുപേട്ട തെക്കേക്കര കല്ലുപുരയ്ക്കല്‍ അബ്ദുസലാമിന്റെ മകന്‍ റിയാസ് എന്നിവരാണു മരിച്ചത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഇവരുടെ മൃതദേഹത്തിന്റം സമീപത്തുനിന്നും ലഹരിവസ്തുക്കളും സിറിഞ്ചും കണ്ടെത്തിയിരുന്നു. കൂടാതെ ഇവരുടെ പോക്കറ്റില്‍ നിന്നു ലഹരിമരുന്നും അവ ചൂടാക്കാന്‍ ഉപയോഗിക്കുന്ന ട്രേ, ലൈറ്റര്‍ എന്നിവയും പോലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















