ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞു; ഏഴോളം പേർക്ക് പരിക്ക്

ശബരിമല ദർശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് അപകടം. പത്തനംതിട്ട ശബരിമല പാതയില്‍ ളാഹ വലിയ വളവിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ചെന്നൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടം ഉണ്ടായതെങ്ങനെ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha






















