തെറി വിളിച്ചവനെ അനുമോദിക്കുന്നു... കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിയ കളക്ടറെയോ? കുറിപ്പ് വൈറലാകുന്നു

ഗതാഗതകുരുക്കുണ്ടായ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തുറന്നുകൊടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ ജില്ലാ കളക്ടര്‍ അനുപമയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ യുവ ഡോക്ടര്‍ ജിനേഷ് പി.എസിന്റെ കുറിപ്പ് വൈറലാകുന്നു .
അധികാരഘടനയില്‍ തന്നെക്കാള്‍ വളരെ താഴെയുള്ള ടോള്‍ ജീവനക്കാരെ ഇതേ കാരണത്താല്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പിസി ജോര്‍ജ് എംഎല്‍എ തുണച്ചവരാണ് ഇപ്പോള്‍ ടി.വി അനുപമയെ അനുമോദിക്കാന്‍ മടിക്കുന്നതെന്ന് ജിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒന്നര കിലോമീറ്റര്‍ ബ്ലോക്കുണ്ടായപ്പോള്‍ ടോള്‍ തുറന്നുകൊടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ച് ജില്ലാ കളക്ടര്‍ അനുപമ ടി. വി.അധികാരഘടനയില്‍ തന്നെക്കാള്‍ വളരെ താഴെയുള്ള ടോള്‍ ജീവനക്കാരെ ഇതേ കാരണത്താല്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎല്‍എ പി സി ജോര്‍ജ്ജ്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണെന്ന് മാത്രം.
അന്ന് പിസി ജോര്‍ജിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം പേരുണ്ടായിരുന്നു. ആരെയും ആക്ഷേപിക്കാതെ, കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിയ കളക്ടറെ ആരും അനുമോദിച്ചു കണ്ടില്ല. അര്‍പ്പണബോധമുള്ള കുറെ ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നാണ് ഇവിടം മനോഹരമാക്കുന്നത്.
https://www.facebook.com/Malayalivartha






















