'മനിതി' സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയില്‍ കനക്കുന്നു... നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു

'മനിതി' സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.സുരക്ഷ കണക്കിലെടുത്താണ് ഇതെന്നാണ് വിവരം.
ഇന്ന് ഞായറാഴ്ച ആയതിനാല്‍ ഭക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും പ്രതിഷേധം കനക്കുകയും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്താല്‍ പോലീസിന് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ബസ് സ്ര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ നേരത്തേക്കാണ് ബസ് സര്‍വീസ് നിര്‍ത്തി വച്ചരിക്കുന്നത്.
https://www.facebook.com/Malayalivartha






















