ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ മണ്ഡല പൂജ ദിവസമായ 27വരെ നീട്ടിയതായി ജില്ലാ കളക്ടര്‍

ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ മണ്ഡല പൂജ ദിവസമായ 27വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. മകരവിളക്ക് ദിവസമായ ജനുവരി പതിന്നാല് വരെ നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ നിലില്‍ക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുളള യുവതികളുടെ സംഘം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത് തടയുമെന്ന് ശബരിമല കര്‍മ്മ സമിതിയും അറിയിച്ച പശ്ചാത്തലത്തില്‍ ശബരിമല പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























