തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിനു മുന്നില്‍ നാമജപ പ്രതിഷേധം കത്തുന്നു...സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്ന് വിശ്വാസികള്‍

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിനു മുന്നില്‍ നാമജപ പ്രതിഷേധം കത്തുന്നു. സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്ന് വിശ്വാസികള്‍
തലസ്ഥാന നഗരി പ്രതിഷേധക്കടലാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. കേരളത്തില്‍ പ്രതിഷേധം വ്യാപകമാക്കാന്‍ സാധ്യത. സര്‍വ്വം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍
പ്രതികരണവുമായി രംഗത്തെത്തിയ കടകംപള്ളിയും ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. ഹൈക്കോടതി സംരക്ഷണ സമിതി പറയുന്നതിനനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ദേവസ്വം മന്ത്രി പറയുന്നു. എന്നാല്‍ സമിതി അംഗങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്ക് മേല്‍നോട്ടച്ചുമതല മാത്രമാണെന്നും ഇത് ക്രമ സമാധാന പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ പോലീസും സര്‍ക്കാരുമാണ് ഇടപെടേണ്ടത്. ആര്‍ക്കാണുത്തരവാദിത്വം എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം
സമരക്കാരെ കൊണ്ടു വന്നതിനു പിന്നില്‍ സര്‍ക്കാരും സിപിഎമ്മുമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന നാമജപത്തിനു പിന്നാലെ തലസ്ഥാനത്ത് പല ഭാഗങ്ങളിലും നാമ ജപ ധര്‍ണ്ണകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ശബരിമല കര്‍മ്മസമിതി.
രഹ്ന ഫാത്തിമയെ സന്നിധാനത്തേക്ക് പോലീസ് കൊണ്ടു പോയ വേളയില്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ചിടാന്‍ നിര്‍ദ്ദേശം പന്തളം രാജകുടുംബം തന്ത്രിയ്ക്കു നല്‍കിയിരുന്നു. സമാനമായ നിര്‍ദ്ദേശം ഇപ്പോഴും പന്തളം രാജകുടുംബം തന്ത്രിക്കു നല്‍കി കഴിഞ്ഞു
https://www.facebook.com/Malayalivartha






















