ഞങ്ങള്‍ വന്നത് പോലീസ് പറഞ്ഞിട്ട്... പോലീസ് പറഞ്ഞാല്‍ ഞങ്ങള്‍ തിരികെ പോകാം, ഞെട്ടിച്ച് മനിതികള്‍

പോലീസ് പറഞ്ഞാല്‍ ഞങ്ങള്‍ തിരികെ പോകാം. കേരള പോലീസ് സുരക്ഷയൊരുക്കാം എന്നു പറഞ്ഞാണ് ഞങ്ങളെ ഇവിടെ വരുത്തിയിരിക്കുന്നതെന്ന് മനിതി സംഘത്തലവ സെല്‍വി പറയുന്നു
മനിതി സംഘത്തിലെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പോലീസ് പറഞ്ഞാല്‍ തങ്ങള്‍ തിരികെ പോകാം എന്നാണ് മനിതി സംഘങ്ങള്‍ പറയുന്നത്
സര്‍ക്കാര്‍ ചെകുത്താനും കടലിനുമിടയില്‍ കൈകാലിട്ടടിക്കുന്നു. മനിതികളെ കേരള പോലീസിന്റെ പൂര്‍ണ്ണ സുരക്ഷയിലാണ് പമ്പ വരെ എത്തിച്ചത്. താരതമ്യേന തിരക്കു കുറഞ്ഞ വെളുപ്പാന്‍ കാലത്ത് സുരക്ഷിതമായി മനിതി സംഘാംഗങ്ങളെ സന്നിധാനത്തെത്തിക്കാം എന്നാണ് പോലീസ് കണക്കു കൂട്ടിയത്. എന്നാല്‍ കണക്കു കൂട്ടലുകള്‍ തെറ്റി. പമ്പയില്‍ വിശ്വാസികളുടെ വലിയ പ്രതിഷേധമാണ് മനിതി സംഘത്തിന് നേരിടേണ്ടി വരുന്നത്.
ഇനി ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് മനിതി സംഘങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് ഇരട്ടത്താപ്പാണെന്ന് മനിതി സംഘാംഗങ്ങള്‍. മനിതി സംഘാംഗങ്ങള്‍ തിരികെ പോകേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു.
അയ്യപ്പ ഭക്തരുടെ പ്രതിഷേധം മണിക്കൂറുകള്‍ ചെല്ലുന്തോറും ശക്തമാവുകയാണ്. സന്നിധാനത്ത് അനിയന്ത്രിതമായ തിരക്കുള്ളതിനാല്‍ മനിതികളെ എത്തിച്ചാല്‍ കേരളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുകയാകും ഫലം. കൊച്ചു കുട്ടികളും, പ്രായമായ സ്ത്രീകളുമടക്കം നിരവധി ഭക്തര്‍ സന്നിധാനത്തുണ്ട്. പ്രതിഷേധങ്ങള്‍ക്കിടയില്‍ മുകളിലേക്ക് പോയാലുണ്ടാകുന്ന അപകടത്തെ കുറിച്ച് മനിതികളെ പറഞ്ഞു മനസ്സിലാക്കാനാണ് പോലീസ് തലപ്പത്തെടുത്തിരിക്കുന്ന തീരുമാനം
"
https://www.facebook.com/Malayalivartha






















