ബാങ്ക് പണിമുടക്കും പൊതു അവധികളും ഒരുമിച്ച് വന്നതോടെ എ.ടി.എമ്മുകള്‍ കാലി

ബാങ്ക് പണിമുടക്കും പൊതു അവധികളും ഒരുമിച്ച് വന്നതോടെ എ.ടി.എമ്മുകള്‍ കാലി. ക്രിസ്മസ് ആവശ്യങ്ങള്‍ക്കും യാത്രക്കും മറ്റുമായി അക്കൗണ്ടില്‍നിന്ന് പണമെടുക്കാനാകാതെ ജനം വലയുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ അവസാനം പണം നിറച്ചത്
വെള്ളിയാഴ്ച ഓഫിസര്‍മാരുടെ പണിമുടക്കായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. നാലാം ശനിയായതിനാല്‍ ഇന്നലെയും മുടങ്ങി. ഞായറാഴ്ചയും പൊതു അവധിയായതിനാല്‍ തിങ്കളാഴ്ചയേ എ.ടി.എമ്മുകളില്‍ പണം നിറക്കാനാവൂ. അതേസമയം, നീണ്ട അവധിയും ബാങ്ക് മുടക്കവും കണക്കിലെടുത്ത് ഞായറാഴ്ച എ.ടി.എമ്മുകളില്‍ പണം നിറക്കണമെന്ന് ചില ബാങ്കുകള്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, അവധിദിവസം ജോലിക്കെത്താനാവില്ലെന്ന നിലപാടിലാണ് ജീവനക്കാരും സംഘടനകളും.
"
https://www.facebook.com/Malayalivartha






















