കൊല്ലത്ത് ക്ഷേത്ര ചുറ്റമ്പലത്തിനുള്ളില്‍ കീഴ്ശാന്തിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ക്ഷേത്ര ചുറ്റമ്പലത്തിനുള്ളില്‍ കീഴ്ശാന്തിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയില്‍ ഗിരി ഗോപാലകൃഷ്ണന്റെ മകന്‍ അഭിമന്യു (19) ആണ് മരിച്ചത്. തൃപ്പനയം ദേവീക്ഷേത്രത്തില്‍ രാവിലെ പ്രഭാത പൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മൃതദേഹം കൊല്ലം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ക്ഷേത്രത്തില്‍ കോടി അര്‍ച്ചന യജ്ഞം നടന്നു വരികയാണ്. നേരത്തെ ഈ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്ന അഭിമന്യു കോടി അര്‍ച്ചന ചടങ്ങുകള്‍ക്കായി അടുത്തിടെയാണ് വീണ്ടും ക്ഷേത്രത്തിലെത്തിയത്.
ഇതേ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ഹരി നാരായണന്‍ സഹോദരനാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാലക്കാട്ടേക്ക് കൊണ്ടു പോകും.
"
https://www.facebook.com/Malayalivartha






















