അയ്യപ്പ ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാന്‍ വീണ്ടും യുവതികള്‍

അയ്യപ്പ ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാന്‍ വീണ്ടും യുവതികള്‍ എത്തി. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇപ്പോള്‍ മല ചവിട്ടുന്നത്. ഇവര്‍ ഇപ്പോള്‍ നീലിമലയിലെത്തിയെന്നാണ് വിവരം.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍. പുലര്‍ച്ചെ 3.30നാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. പോലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറുന്നത്. എന്നാല്‍, യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ യുവതികള്‍ ആയതിനാല്‍ പോലീസ് സംരക്ഷണം നല്‍കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















