അയ്യപ്പ ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നതിനേത്തുടര്‍ന്ന് ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു

അയ്യപ്പ ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നതിനേത്തുടര്‍ന്ന് ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു. സന്നിധാനത്തും പതിനെട്ടാംപടിക്കു താഴെയുമാണ് ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചിരിക്കുന്നത്.
അതേസമയം അയ്യപ്പ ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാന്‍ വീണ്ടും യുവതികള്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇപ്പോള്‍ മല ചവിട്ടുന്നത്. പുലര്‍ച്ചെ 3.30നാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. പോലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറുന്നത്. എന്നാല്‍, യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ യുവതികള്‍ ആയതിനാല്‍ പോലീസ് സംരക്ഷണം നല്‍കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























