മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്ക്

മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അനുഭവപ്പെട്ടതിനേക്കാള്‍ വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്.
തിരക്കേറിയതോടെ എരുമേലിനിലയ്ക്കല്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകളോളം ദുരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാനാകാത്ത തരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിയിരിക്കുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം എണ്ണായിരത്തോളം വാഹനങ്ങള്‍ ഉണ്ടെന്നാണ് വിവരങ്ങള്‍.
"
https://www.facebook.com/Malayalivartha























