ഭക്തരിരമ്പി യുവതി തളര്‍ന്നുവീണു... ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ യുവതികളെ താഴെയിറക്കി പോലീസ്

വളരെ ആവേശപൂര്‍വം മലകയറിയ യുവതികള്‍ അവസാനം തളര്‍ന്നുപോയി. വന്‍ പ്രതിഷേധം വന്നതോടെ പോലീസുകാരും പിന്തിരിഞ്ഞു. ഇതിനിടെ ഒരു യുവതി തളര്‍ന്നു വീഴുകയും ചെയ്തു. സര്‍ക്കാരും യുവതികളെ താഴെയിറക്കാന്‍ നിര്‍ദേശം നല്‍കി. അവസാനം ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പോലീസുകാര്‍ തന്നെ അവരെ മലയിറക്കി.
വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദ്രുത കര്‍മ്മ സേനയേയും രംഗത്തെത്തി. പരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗ്ഗയും, കോഴിക്കോട് സ്വദേശി ബിന്ദുവുമാണ് മല കയറിയത്. മരക്കൂട്ടത്തിന് സമീപം വലിയ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇവരെ മാറ്റി പോലീസ് മുന്നോട്ട് പോയെങ്കിലും ഇപ്പോള്‍ ഒട്ടും മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് പോലീസും യുവതികള്‍.
പോലീസ് പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് യുവതികള്‍. മരക്കൂട്ടം കഴിഞ്ഞുള്ള ഇടുങ്ങിയ ചന്ദ്രാനന്ദന്‍ റോഡിലാണ് ഇപ്പോള്‍ ഇവര്‍. മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പറ്റാത്ത സ്ഥിതിയില്‍ ചുറ്റും ഭക്തരും പ്രതിഷേധക്കാരും ഇവരെ വളഞ്ഞിരിക്കുകയാണ്. വലിയ നടപന്തലിലും പ്രതിഷേധം ആരംഭിച്ചിരുന്നു. ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് തന്ത്രി. സന്നിധാനത്തില്‍ നിന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഇവിടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് നിലപാട് മാറ്റിയത്.
"
https://www.facebook.com/Malayalivartha























