മലപോലെ ഇറങ്ങി വന്ന പ്രതിഷേധത്തിനു മുന്നില്‍ അവര്‍ പതറി. ബിന്ദുവും കനക ദുര്‍ഗ്ഗയും തോറ്റോടുന്ന കാഴ്ച

മലപോലെ ഇറങ്ങി വന്ന പ്രതിഷേധത്തിനു മുന്നില്‍ അവര്‍ പതറി. ബിന്ദുവും കനക ദുര്‍ഗ്ഗയും തോറ്റോടുന്ന കാഴ്ച
വിശ്വാസികള്‍ ഇരമ്പിയടുത്തപ്പോള്‍ പിന്തിരിഞ്ഞോടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. ആചാരങ്ങള്‍ തകര്‍ക്കുക അത്രയെളുപ്പമല്ല. സര്‍ക്കാര്‍ സന്നിധാനത്ത് സ്ത്രീകളെ എത്തിക്കും എന്ന വാശി ഇനിയെങ്കിലും വലിച്ചെറിയണം. എത്ര പ്രകോപനമുണ്ടായാലും വിശ്വാസികള്‍ കാണിക്കുന്ന ക്ഷമയും സഹനവും നിങ്ങള്‍ കാണണം
വിശ്വാസികളുടെ നാമം വിളിയില്‍ തളര്‍ന്നു പോകുന്ന ആക്ടിവിസ്റ്റുകളെയാണ് കേരളം കാണുന്നത്. ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും കേരളത്തെ ചോര പുഴയൊരുക്കാന്‍ വിട്ടു കൊടുക്കരുത്. പ്രതിഷേധക്കാരെ വലിച്ചെറിഞ്ഞാല്‍ തീരില്ല ആയിരങ്ങള്‍ പിന്നാലെയെത്തും അവര്‍ക്ക് വിശ്വാസമാണ് വലുത്
എല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറിയ പോലീസ് ഭക്തരുടെ ഒഴുക്കില്‍ മരവിക്കുന്ന കാഴ്ച നാം കണ്ടു. ഇത് ആചാരത്തില്‍ കോര്‍ത്തിണക്കിയ വിശ്വാസികളുടെ ഹൃദയ മന്ത്രങ്ങളാണ്. അവരൊരുമിച്ചു ചേര്‍ന്നാല്‍ ആ ക്ഷേത്രാങ്കണത്തിലേക്ക് നിങ്ങള്‍ക്ക് കടക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ പോലീസ് ചോരപ്പുഴയൊഴുക്കേണ്ടി വരും
ബിന്ദുവും കനകദുര്‍ഗ്ഗയെയും ചുരുട്ടിയെറിഞ്ഞ വിശ്വാസികള്‍ വീണ്ടും സര്‍ക്കാരിനെയും പോലീസിനെയും ഓര്‍മ്മപ്പെടുത്തുന്നതും ഇതു തന്നെയാണ്
ശബരിമല വിശ്വാസികള്‍ കേരളത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു ഇനിയെങ്കിലും ഈ തീക്കളി അവസാനിപ്പിക്കൂ.
"
https://www.facebook.com/Malayalivartha























