പതിനാറു വയസ്സുകാര്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ ഭേദഗതി

പതിനാറു വയസ്സുകാര്‍ക്ക് ഇരുചക്രവാഹനം (ഇലക്ട്രിക്) ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തു. നാല് കിലോവാട്ട് വരെയുള്ളതും വേഗപരിധി 70 കിലോമീറ്ററില്‍ കൂടാത്തതുമായ ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കാന്‍ ഇനിമുതല്‍ ലൈസന്‍സ് ലഭിക്കും. നേരത്തേ 50 സി.സിയില്‍ കൂടാത്ത പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ 16 വസസ്സുകാര്‍ക്ക് ഓടിക്കാന്‍ ലൈസന്‍സ് ലഭിച്ചിരുന്നു.
എന്നാല്‍, രാജ്യത്ത് ഇത്തരത്തിലുള്ള വാഹനം നിര്‍മിക്കാത്തതിനാല്‍ ഇതിന്റെ ഗുണം കൗമാരക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ നിയമഭേദഗതി.
"
https://www.facebook.com/Malayalivartha























