കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അഭാവം മൂലം പ്രതിസന്ധി തുടരുന്നു... സംസ്ഥാനത്ത് ഇന്ന് 358 സര്‍വ്വീസുകള്‍ മുടങ്ങി

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അഭാവം മൂലം പ്രതിസന്ധി തുടരുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 358 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 180, എറണാകുളം 169, കോഴിക്കോട്ട് 39 സര്‍വീസുകളുമാണ് മുടങ്ങിയത്. ഏതാനും ദിവസങ്ങളായിപ്രതിദിനം ശരാശരി 900 സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. ഗ്രാമീണ സര്‍വീസുകളാണ് അധികവും റദ്ദാക്കിയത്.
അതേസമയം, പുതുതായി നിയമനം ലഭിച്ചവരുടെ പരിശീലനം തുടരുകയാണ്. ക്രിസ്മസിനു ശേഷം ഇവരെ വിന്യസിക്കും. ഇവര്‍കൂടി ജോലിക്കെത്തുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തില്‍.
"
https://www.facebook.com/Malayalivartha























