ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി എന്ന റെക്കാഡ് കരസ്ഥമാക്കി ദേവാംഗി കുൽക്കർണി

ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി എന്ന റെക്കാഡ് കരസ്ഥമാക്കി നെ സ്വദേശിയായ വേദാംഗി കുൽക്കർണി.ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് അഞ്ചുമാസംകൊണ്ട് 29000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് വേദാംഗി റെക്കാഡ് സ്വന്തമാക്കിയിരിക്കുന്നത്
കഴിഞ്ഞ ജൂലായിലാണ് പെര്‍ത്തില്‍നിന്ന് വേദാംഗി സൈക്കിള്‍ ചവിട്ടിത്തുടങ്ങിയത്. അഞ്ചുമാസത്തോളം (159 ദിവസം) കൊണ്ട്പര്യടനം പൂര്‍ത്തിയാക്കി. ഒരുദിവസം ശരാശരി 300 കിലോമീറ്ററോളം സഞ്ചരിച്ചു. 14 രാജ്യങ്ങളിലൂടെയായിരുന്നു യാത്ര.
ഈ വർഷം 124 ദിവസം കൊണ്ട് ഗ്ളോബ് ചുറ്റിയ ബ്രിട്ടീഷ് സാഹസിക വനിത ജെന്നിഗ്രഹാമിന്റെ പേരിലാണ് ഈ വിഷയത്തിലെ ലോക റെക്കാഡ്.
https://www.facebook.com/Malayalivartha
























