എങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു; മനസ് തുറന്ന് സ്വാതി റെഡ്ഡി

മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടിയാണ് സ്വാതി റെഡ്ഡി. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച ആ കമന്റികളെ കുറിച്ച് സ്വാതി പറഞ്ഞത്. ജെമിനി ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്ബര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സ്വാതി റെഡ്ഡി. റാണ ദഗ്ഗുപതി അവതരിപ്പിയ്ക്കുന്ന ഷോയില്‍ സ്വാതിയ്‌ക്കൊപ്പം മഹേഷ് ബാബുവും പവന്‍ കല്യാണും പങ്കെടുത്തിരുന്നു.
ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേധനിപ്പിച്ചത്.
പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നതും വേദനയുടെ തീക്ഷണത കൂട്ടി എന്ന് സ്വാതി റെഡ്ഡി പറയുന്നു.

തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സ്വാതി റെഡ്ഡി, തമിഴ് സിനിമയില്‍ പയറ്റി തെളിഞ്ഞതിന് ശേഷമാണ് മലയാളത്തിലേക്ക് കടന്നത്. ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, ഡബിള്‍ ബാരല്‍, മോസായിലെ കുതിര മീനുകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി.

https://www.facebook.com/Malayalivartha
























