പോയ് പണി നോക്കാന്‍ പോലീസ്... സന്നിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തയ ബിന്ദുവും ദുര്‍ഗയും വീണ്ടും മലകയറണമെന്ന ആവശ്യവുമായി രഗംത്ത്; സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്; സ്വന്തം ഉത്തരവാദിത്വത്തില്‍ വേണമെങ്കില്‍ മലകയറാം

ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന ആവശ്യവുമായി ബിന്ദുവും കനകദുര്‍ഗയും പൊലീസിന് കത്ത് നല്‍കി. ശബരിമലയിലേക്ക് പോകുവാനായി സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിന് കത്ത് നല്‍കിയത്. എന്നാല്‍ സുരക്ഷയൊരുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്വന്തം ഉത്തരവാദിത്വത്തില്‍ മലകയറണമെന്ന് പൊലീസ് ഇവരോട് വ്യക്തമാക്കി. അതേസമയം ഇരുവരുടെയും നിലപാട് ഉന്നത ഉദ്യോഗസ്തരെ അറിയിക്കുമെന്ന് കോട്ടയം ഡി.വൈ.എസ്.പി ശ്രീകുമാര്‍ വ്യക്തമാക്കി.
രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറക്കുന്നതിനിടെ വീണ്ടും മലകറ്റാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കനകദുര്‍ഗയ്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയിലും പ്രതിഷേധക്കാര്‍ ശരണം വിളിയുമായി ഇരച്ചുകയറി. ഇവരെ കൊണ്ടു വന്ന ആംബുലന്‍സിന് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























