തിരുവനന്തപുരത്ത് വെള്ളായണിയില്‍ വാഹനാപകടം; രണ്ട് പേർ മരിച്ചു

തിരുവനന്തപുരം ദേശീയപാതയിൽ വെള്ളായണിക്ക് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു.
ബൈക്ക് യാത്രികരായ ജയശീലന്‍(25), ശരത്ചന്ദ്രന്‍(22) എന്നിവരാണ് മരിച്ചത്. കന്യാകുമാരി കളിയില്‍ സ്വദേശികളാണ് ഇവര്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും മഹീന്ദ്രാ ബൊലേറോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജയശീലന്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ജീവനക്കാരനാണ്. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ശരത്ചന്ദ്രന്‍ അവധിക്കായി നാട്ടിലെത്തിയതാണ്.
ക്രിസ്മസ് ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും പൊന്മുടി സന്ദര്‍ശിക്കാനാണ് യുവാക്കള്‍ എത്തിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























