ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുത്... അഭ്യര്‍ത്ഥന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്; ശബരിമലയില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നതില്‍ ഗൂഢാലോചനയുണ്ട്; പിണറായി വിരട്ടിയാല്‍ കാലുമോറുമോന്ന് കണ്ടറിയാം

ശബരിമലയില്‍ യുവതികള്‍ വരരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. അതേ സമയം നിരന്തരം കാലുമാറുന്ന പ്രസിഡന്റിനെ ഭക്തര്‍ക്കത്ര വിശ്വാസം പോര
ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്ക് കാലത്തിന് ശേഷം തീരുമാനമെടുക്കാമെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നതില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























