മൈക്രോ വേവ് അവനില്‍ സ്വർണം ഒളിപ്പിച്ച വിരുതൻ പറന്നിറങ്ങിയത് കണ്ണൂര്‍ വിമാനത്താവളത്തിൽ; ഉദ്ഘാടനം കഴിഞ്ഞ് പതിനാറാം ദിവസം, കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യസ്വര്‍ണക്കടത്ത് പൊക്കി

മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.അബുദാബിയില്‍ നിന്നും കണ്ണൂരില്‍ വന്നിറങ്ങിയ മുഹമ്മദ് ഷാന്‍ എന്ന യുവാവില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. ഇലക്‌ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു രണ്ടുകിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് ഷാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍കൂടി സ്വര്‍ണക്കടത്ത് രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























