വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് മണ്ഡലപൂജയോടു കൂടി 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തിയാകും. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നെത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയായിരിക്കും ചടങ്ങുകള്‍ നടത്തുക. ഭക്ത സഹസ്രങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെയാണ് ഇന്നലെ ഘോഷയാത്രയായി സന്ധ്യാ ദീപാരാധനക്ക് തൊട്ടുമുമ്പ് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്.
ഉച്ചയോടെ 41 ദിവസം നീണ്ടുനിന്ന തീര്‍ഥാടനത്തിന് സമാപനമാകും. ദീപാരാധനയ്ക്ക് ശേഷം രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.
L
https://www.facebook.com/Malayalivartha
























